Home app

ഷുഹൈബ് കൊലപാതകം: പരോളിലിറങ്ങിയവരെ കുറിച്ചും അന്വേഷണം

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവത്തിന് മുന്നോടിയായി പരോളിലിറങ്ങിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് ഇത്തരം കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നത്. അതേസമയം അന്വേഷണത്തിനിടെ മട്ടന്നൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ലഭിച്ച വടിവാള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ടിപി വധക്കേസിലെ പ്രതി കൊടിസുനി, പി.കെ രജീഷ് തുടങ്ങി 19 പേര്‍ക്കാണ് ഷുഹൈബിന്റെ കൊലപാതകത്തിന് മുന്നോടിയായി പരോള്‍ ലഭിച്ചത്. പരോള്‍ നല്‍കിയത് ഷുഹൈബിനെ കൊല്ലാനാണെന്നായിരുന്നു പ്രധാന ആരോപണം. പരോള്‍ ഉത്തരവിന്റെ പകര്‍പ്പ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് കൈമാറി.

അതേസമയം സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. തിങ്കളാഴ്ചമുതല്‍ യൂത്ത് കോണ്ഡഗ്രസ് നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top