Home app

ശുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം നടത്തും. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിനെയും പിണറായി വിജയനെയും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഭയമാണ്. അതിനാലാണ് കണ്ണൂരിലെ കൊലപാതകങ്ങളില്‍ എഴുത്തുകാര്‍ മൗനം പാലിക്കുന്നത്. കണ്ണൂര്‍ എസ്പിയെ സിപിഎം നിഷ്‌ക്രിയമാക്കിയിരിക്കുകയാണെന്നും കോ സുധാകരന്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ശുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top