Home app

ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ സിപിഎമ്മിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരന്‍ പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി കാണരുത് . ആയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

തീവ്രവാദി സംഘടനകളെ പോലും വെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്താണ് സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുന്നെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. പി.ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നതെന്നും സതീശന്‍ ആരോപിച്ചു. അക്രമത്തില്‍ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണ്. പിണറായി വിജയന്‍ അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top