Home app

സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധന മേഖല സ്തംഭിക്കും

കൊല്ലം: സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക്. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.
സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. കടലില്‍ മത്സ്യ ബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നീണ്ടകരയടക്കമുള്ള മുഴുവന്‍ ഹാര്‍ബറുകളും നാളെ മുതല്‍ പൂര്‍ണമായും അടച്ചിടുമെന്നും ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top