Automotive

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ഇലക്ട്രിക് കരുത്തന്‍മാര്‍ വരുന്നു

നിരത്തിലൂടെ ചീറിപ്പായുന്ന ഇലക്ട്രിക് കാറുകള്‍, നടപ്പാതയിലൂടെ സ്‌കോവെര്‍ബോര്‍ഡില്‍ അനായാസം തെന്നിനീങ്ങുന്ന കുട്ടികള്‍, റോബോട്ടിന്റെ കൈ പിടിച്ച് സായാഹ്ന സവാരിക്കിറങ്ങിയ വൃദ്ധ, ഒരു സ്പില്‍ബെര്‍ഗ് ചിത്രത്തിലെ സീന്‍ ആണെന്നു കരുതിയോ! എങ്കില്‍ തെറ്റി. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് അമ്പരന്ന ഈ കാഴ്ച്ചകള്‍ ഇന്ന് പതിയെ സര്‍വസാധാരണമായിക്കൊണ്ടിരിക്കയാണ്.

പലര്‍ക്കും ഭ്രാന്തന്‍ ആശയം എന്നു തോന്നുമെങ്കിലും ഇത്തരമൊരു കാഴ്ച്ചയ്ക്കായിരുന്നു കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സാക്ഷ്യം വഹിച്ചത്. സ്‌പേസ് എക്‌സ് കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കഴിഞ്ഞ ദിവസം നടത്തിയ ബഹിരാകാശ യാത്രയില്‍ ഒപ്പമുണ്ടായിരുന്നത് ടെസ്ലയുടെ കരുത്തന്‍ ഇലക്ട്രിക് കാര്‍ റോഡ്‌സ്റ്റര്‍ ആയിരുന്നു. ഒരു കാര്‍ എന്തിന് ബഹിരാകാശത്തേക്ക് അയക്കുന്നു എന്ന് പരക്കെ ആക്ഷേപമുയര്‍ന്നെങ്കിലും ഇലക്ട്രിക് കാര്‍ യുഗത്തിലെ മറ്റൊരു അധ്യായമായാണ് ഇതിനെ കമ്പനി സിഇഒ എലന്‍ മസ്‌ക് കാണുന്നത്.

ടെസ്ലയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇന്ത്യന്‍ നിരത്തുകളിലേക്കും ഇലക്ട്രിക് കാറുകള്‍ വരവറിയിച്ചു കഴിഞ്ഞു. ഡല്‍ഹി മോട്ടോ എക്‌സ്‌പോയില്‍ പ്രമുഖ കമ്പനികള്‍ പലതും തങ്ങളുടെ ഇലക്ട്രിക് കാര്‍ മോഡലുകള്‍ അവതരിപ്പിച്ചു. നിലവിലുളള ജനപ്രിയ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് മിക്ക കമ്പനികളും പുറത്തിറക്കിയത്. മാരുതി നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍-എസ് മോഡലായിരുന്നു മോട്ടോ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. കോംപാക്ട് എസ്യുവി വിഭാഗത്തിലുളള ഫ്യൂച്ചര്‍-എസ് 2020ലാകും കമ്പനി പുറത്തിറക്കുക.

 

സെഡാന്‍ വിഭാഗത്തിലുളള ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ അയോണിക്കിന്റെ കണ്‍സപ്റ്റ് പതിപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചു.

ആറ് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. കമ്പനി സമീപകാലത്തായി പുറത്തിറക്കിയ ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പാണ് പുറത്തിറക്കിയത്. ഒപ്പം ഇലക്ട്രിക് ബസിന്റെ കണ്‍സപ്റ്റ് മോഡലും പ്രദര്‍ശിപ്പിച്ചു.  ടിയുവി സ്റ്റിങ്ങര്‍, കെയുവി 100, ഇ കോസ്‌മോ ബസ് എന്നിവയാണ് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ പ്രധാനികള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top