Film News

ജൂഡിനെ അഭിനന്ദിച്ച് പൃഥ്വിരാജ്

ജൂഡിനെ അഭിനന്ദിച്ച് പൃഥ്വിരാജ്. ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡിലെ ടൈറ്റില്‍ കഥാപാത്രം ജൂഡ് ആയുള്ള നിവിന്‍ പോളിയുടെ പകര്‍ന്നാട്ടത്തെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

നിവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ജൂഡ് എന്ന് പ്രിഥ്വി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ജൂഡിനെ നിവിന്‍ അവതരിപ്പിച്ച രീതി തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും പൃഥ്വി പറഞ്ഞു.
 

കഴിഞ്ഞയാഴ്ചയാണ് ഹേയ് ജൂഡ് റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ട്.

ജൂഡിന്റെ സുഹൃത്തായ ചിത്രത്തില്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദീഖ്, വിജയ് മേനോന്‍, നീന കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top