Film News

ആമി തിയേറ്ററുകളിലെത്തി ; നീര്‍മാതളം പൂത്തു

മാധവിക്കുട്ടിയുടെ ആത്മകഥയോ, സിനിമാ കഥയോ എന്ന പ്രേക്ഷക ലക്ഷങ്ങളുടെ ആകാംക്ഷയ്ക്ക് ഉത്തരമായി കമല്‍ സംവിധാനം ചെയ്ത ആമി തിയേറ്ററുകളിലെത്തി. തിരുവന്തപുരത്ത് ഫെബ്രുവരി 8ന് നടന്ന പ്രിവ്യൂ ഷോയില്‍ സുഗത കുമാരി ആമി കണ്ണൂ നനയിച്ചു എന്ന് തുറന്നു പറഞ്ഞു. കമലയുടെ സഹോദരി നാലപ്പാട്ട് സുലോചന പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ തിയേറ്ററിലിരുന്ന് കരഞ്ഞുപോയെന്നാണ്.

ആമി പ്രീവ്യൂ കണ്ടവരെ ചിരിപ്പിച്ചതും കരയിപ്പിച്ചതും ഒരേ പോലെ സന്തോഷിപ്പിച്ചെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ആമിയെ പണ്ടൊരിക്കല്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നുവെന്നാണ് പ്രിവ്യൂന് ശേഷം പ്രധാനവേഷം അഭിനയിച്ച മഞ്ജുവാര്യര്‍ പ്രതികരിച്ചത്. മാധവിക്കുട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച പുതുമുഖ നടി നിലാഞ്ജനയും ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കാണുന്നത്.

മാധവിക്കുട്ടിയുടെ ജീവിതം ദൃശ്യവിരുന്നാക്കി മാറ്റുവാന്‍ കമലിന് കഴിയുമോ എന്നാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. അടുത്ത കാലത്ത് ഇത്രയധികം പ്രതീക്ഷയോടെ കാത്തിരുന്ന ആമി സമ്മിശ്ര പ്രതികരണത്തോടൊപ്പം സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ നിന്ന് പുതിയ വിവാദങ്ങളും കത്തിപ്പടരുമോ എന്നാണ് ഇനി അറിയേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top