Alappuzha

മുഖം മിനുക്കിയെത്തിയ വേണാടിന്റെ പഴയ കോച്ചുകള്‍ ചെന്നൈയിലേക്ക് കടത്താന്‍ നീക്കം

കൊച്ചി ; കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ഡിസ്‌പ്ലേ, മോഡുലാര്‍ ശുചിമുറി, ഫൂഡ് ട്രേ എന്നീ ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ കോച്ചുകളുമായി ഓട്ടം തുടങ്ങിയ വേണാട് എക്‌സ്പ്രസിന് ആദ്യയാത്രയില്‍ സ്‌നേഹോഷ്മള വരവേല്‍പ്പാണു യാത്രക്കാര്‍ നല്‍കിയത്. ചുവപ്പും നീലയും വരകളുമായി ചാരനിറമുള്ള 24 കോച്ചുകളാണു പുതിയ വേണാട് എക്‌സ്പ്രസിലുള്ളത്. കൂടുതല്‍ യാത്രാസുഖം നല്‍കുന്ന ബക്കറ്റ് സീറ്റുകള്‍, അടുത്ത സ്റ്റേഷന്‍ എതാണെന്നു കാണിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലേ, ശുചിമുറി ഒഴിവുണ്ടെങ്കില്‍ അതു കാണിക്കുന്ന കളര്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയും കോച്ചുകളിലുണ്ട്.

അതേസമയം വേണാട് എക്‌സ്പ്രസിന്റെ പഴയ കോച്ചുകള്‍ ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ നീക്കം നടക്കുകയാണ്. എറണാകുളം-സേലം ഇന്റര്‍സിറ്റിക്ക് കോച്ചുകള്‍ നല്‍കണമെന്നാണ് ആവശ്യം. എറണാകുളം-സേലം ഇന്റര്‍സിറ്റി ട്രെയിന്‍ എന്ന ആവശ്യം ദീര്‍ഘകാലമായുള്ളതാണ്. കോച്ചില്ലെന്ന കാരണം പറഞ്ഞാണു ട്രെയിന്‍ അനുവദിക്കാത്തത്. ഇരിക്കാന്‍ മാത്രം സൗകര്യമുള്ളതിനാല്‍ വേണാടിന്റെ പഴയ കോച്ചുകള്‍ രാത്രി സര്‍വീസിനു ഉപയോഗിക്കാന്‍ കഴിയില്ല. അതിനാലാണ് പകല്‍ സര്‍വീസ് നടത്താനുദ്ദേശിക്കുന്ന എറണാകുളം സേലം ഇന്റര്‍സിറ്റിക്ക് കോച്ചുകള്‍ നല്‍കാനുള്ള നീക്കം അണിയറയില്‍ സജീവമായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top