Home app

കോളയുടേയും ജങ്ക് ഫുഡുകളുടേയും പരസ്യം ഇനി കാര്‍ട്ടൂണ്‍ ചാനലുകളില്‍ പാടില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാര്‍ലമെന്റില്‍ അറിയിച്ചത്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് പറഞ്ഞു.

നിലവില്‍ കാര്‍ട്ടൂണ് ചാനലുകളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗമാണ് ജങ്ക് ഫുഡുകളുടെയും കോളയുടെയും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top