Entertainment

ആദിയെ സ്വന്തമാക്കി ‘അമൃത’

ആദിയുടെ റിലീസിനു ശേഷം ‘രാജാവിന്റെ മകന്‍’ എന്ന വിശേഷണമാണ് ആരാധകര്‍ പ്രണവ് മോഹന്‍ലാലിന് ചാര്‍ത്തി നല്‍കിയ പേര്. ഇത് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയാണ് പ്രണവ്. ആദ്യചിത്രമായ ആദി തീയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പം വന്‍ തുക നല്‍കി ആദിയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കയാണ് അമൃത ടിവി. ആറ് കോടി രൂപയ്ക്കാണ് അമൃത ആദിയെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിയുടെ സാറ്റലൈറ്റ് സ്വന്തമാക്കാന്‍ വമ്പന്‍ ചാനലുകള്‍ പലതും രംഗത്തുണ്ടായിരുന്നെങ്കിലും ഇവരെയൊക്കെ പിന്തളളിയാണ് അമൃത ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രം പുലിമുരുകനാണ് സാറ്റലൈറ്റ് തുകയില്‍ ഒന്നാമത്. പത്ത് കോടി നല്‍കിയാണ് പുലിമുരുകനെ ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ അച്ഛന്റെ പേര് നിലനിര്‍ത്തിയ പ്രണവ് വരും സിനിമകളില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 12 കോടി മുടക്കിയെടുത്ത ചിത്രം പതിനൊന്നു ദിവസം കൊണ്ടു തന്നെ മുടക്കുമുതല്‍ തിരികെ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ട വിവരം. അതോടൊപ്പം പുതുമുഖ നടന്മാരില്‍ റെക്കോര്‍ഡ് സാറ്റലൈറ്റ് നേടിയ ചിത്രം എന്ന വിശേഷണവും ഇനി പ്രണവിന് സ്വന്തം.

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിയെ പ്രതീക്ഷയോടെയായിരുന്നു സിനിമാപ്രേമികള്‍ കാത്തിരുന്നത്. പ്രതീക്ഷയ്ക്ക് ഒട്ടും കോട്ടം വരാതെ തന്നെ ആദി പ്രേക്ഷകരെ കൈയ്യിലെടുത്തു എന്നു തന്നെ വേണം പറയാന്‍. അഭിനയത്തേക്കാളുപരി പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രം നരസിംഹം പുറത്തിറങ്ങിയ അതേ ദിവസമായിരുന്നു ആദിയുടെയും റിലീസ്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top