Home app

കവി കുരീപ്പുഴയ്ക്ക് തെറിയഭിഷേകം; ഏഴ് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയ്ക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. കോട്ടുങ്കലിലെ കൈരളി വായനശാല സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് മടങ്ങവേയാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കവിയെ തടഞ്ഞുവെക്കുകയും തെറിവിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.

പൊതുയോഗത്തിലെ തന്റെ പ്രസംഗത്തില്‍ വടയമ്പാടി ജാതി സമരത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്. സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ വായനശാലാ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ പുറത്തെത്തിച്ചെങ്കിലും ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കുരീപ്പുഴ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

അതേസമയം കുരീപ്പുഴ ശ്രീകുമാറിനു നേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്പി ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top