ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ മിഷന് ഇംപോസിബിള്‍ സീരിസിലെ പുതിയ ചിത്രം മിഷന് ഇംപോസിബിള്‍ ഫാള്‍ ഔട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷ ജനിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കോര്ത്തിണക്കിയിട്ടുളള ട്രെയിലറിന് മണിക്കൂറുകള്‍ക്കുളളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ടോം ക്രൂയിസ്, ഹെന്റി കാവില്‍, സൈമണ്‍ പെഗ്, റെബേക്ക ഫെര്‍ഗുസോണ്‍ തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. മുന്‍ ചിത്രങ്ങളിലേതു പോലെ തന്നെ ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ മെക്ക്വാറി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ പാരാമൗണ്ട് പിക്ചേഴ്സാണ്. ജൂലൈ 27ന് ചിത്രം തീയേറ്ററുകളിലെത്തും.
ത്രില്ലടിപ്പാക്കാന് മിഷന് ഇംപോസിബിള്‍ ഫാള്‍ ഔട്ട്; ട്രെയിലര്‍ കാണാം
By
February 5, 2018 10:20 am