Entertainment

ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം പങ്കുവച്ച് കണ്ണൂര്‍ സ്വദേശി ബിജു

ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന വിശേഷണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ഭാര്യയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഈ ദമ്പതികള്‍. മൂലയൂട്ടുന്ന കാഴ്ച അശ്ലീലമായി കാണുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റാം വരുത്താനാണ് തന്റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ബിജു ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചത്. ബസിലും പാര്‍ക്കിലും ആശുപത്രിയിലും മറ്റുമിരുന്ന് മുലയുട്ടേണ്ടി വരുന്ന ഒരോ അമ്മമാരും തുറിച്ചു നോട്ടങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും വിധേയേരാകേണ്ടി വരുന്നുണ്ട്. കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോള്‍ എടുത്ത ചിത്രമാണ് ബിജു സമൂഹത്തിന് മുന്നില്‍ തുറന്നുകാണിച്ചത്. ‘എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ചുളള ശാസ്ത്രീയ വശങ്ങള്‍ ചിത്രത്തോടോപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ബിജുവിന്റെ പോസ്റ്റിന് ധാരാളം അഭിനന്ദനങ്ങളോടൊപ്പം വിമര്‍ശനങ്ങളുണ്ടായി. പരിഹാസ ചുവയോടെയും സദാചര മനോഭാവത്തോടും ചിത്രത്തെ വരവേറ്റവരുമുണ്ട്. മൂലയൂട്ടുന്ന ഒരമ്മയുടെ ചിത്രത്തേക്കാള്‍ സുന്ദരമായ ചിത്രമില്ല എന്ന ചിന്തയിലേക്ക് നാമോരോരുത്തരും മാറിചിന്തിക്കണമെന്ന് ബിജുവിന്റെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top