നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്. ഞായറാഴ്ച്ച രാവിലെ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. തിരുവന്തപുരത്ത് നിന്ന് മുംബൈയിലേക്കു താമസം മാറ്റിയ മണികണ്ഠന് നായരുടെ മകനാണ് അരുണ്‍ കുമാര്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ വിവാഹത്തില്‍ പങ്കെടുത്തിട്ടുളളു.
ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.