ഇന്ത്യയുടെ പാഡ്മാന് അരുണാചലം മുരുകാനന്ദ് മുന്നോട്ടുവച്ച പാഡ്മാന് ചലഞ്ച് ഏറ്റെടുക്കുകയാണ് ബോളിവുഡ് ഒന്നടങ്കം. കയ്യിലൊരു പാഡുമായി മുരുകാനന്ദ് കുറിച്ച വരികളാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.പാഡാണ് കയ്യിലുള്ളത്. പാഡ് ഉപയോഗിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. ആര്‍ത്തവം സ്വാഭാവികമായ ഒന്നാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ അദ്ദേഹം അക്ഷയ്കുമാറിനേയും ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍, രാധികാ ആപ്തേ എന്നിവരെ ചലഞ്ച് ചെയ്യുകയായിരുന്നു.ആമിര്‍ ഖാന് ഉള്‍പ്പടെ നിരവധി താരങ്ങള്‍ ചലഞ്ച് ഹൃദയപൂര്‍വ്വം ഏറ്റെടുത്ത് കഴിഞ്ഞു.
പാഡ്മാന് ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ്
By
February 4, 2018 11:47 am