Environment

കാന്‍സര്‍ ഭേദമാക്കും സസ്യങ്ങള്‍; ശരികളും തെറ്റുകളും

കാന്‍സര്‍ ചികിത്സയ്ക്കുള്ള ദിവ്യഔഷധങ്ങളായി ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ലക്ഷ്മിതരുവിന്റെ ഇലകളും കായ്കളും അതുപോലെ മുള്ളാത്ത പഴവും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ ഔഷധമാണെന്നാണ് സമൂഹത്തില്‍ പൊതുവെയുള്ള ധാരണ. മറ്റ് പല രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധമാണെങ്കിലും ക്യാന്‍സറിനെ ചെറുക്കാന്‍ ഇവ ഉപകാരപ്രദമാണോ എന്ന കാര്യത്തില്‍ സംശയമാണ്. ആധുനികചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച് ലക്ഷ്മിതരുവിന് പിറകെ പോയി വഞ്ചിതരായിട്ടുള്ളവരുമുണ്ട്.

മലേറിയക്കും വയറിളക്കത്തിനും അതിസാരത്തിനുമൊക്കെ നാടന്‍ ചികിത്സയായി അമേരിക്കയില്‍ ലക്ഷ്മിതരു ഉപയോഗിച്ചിരുന്നു. ഈ ചെടിയില്‍നിന്നും വേര്‍തിരിച്ചെടുത്ത ചില ഘടകങ്ങള്‍ക്ക് ചില അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുളള കഴിവ് ലബോറട്ടറി പഠനങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും അത് മനുഷ്യന് പ്രയോജനപ്രദമായ ഒരു മരുന്നായി രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഈ ചെടി ഒരുവിധ കാന്‍സര്‍ ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നില്ല.

ലക്ഷ്മിതരു കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരം ലഭിച്ച സസ്യമാണ് മുള്ളാത്തച്ചക്ക. ഇതിന്റെ പഴം ഒറ്റയ്ക്കും ഇലകള്‍ ലക്ഷ്മിതരുവിന്റെ ഇലകളോട് ചേര്‍ത്തും ആളുകള്‍ ഉപയോഗിക്കുന്നു. ചില ലബോറട്ടറി പഠനങ്ങളില്‍, ചില കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഇടയായി എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മനുഷ്യരില്‍ തുടര്‍പഠനം നടത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ പഴം ഉപയോഗിച്ചുള്ള ശാസ്ത്രീയപഠനങ്ങള്‍ ഒന്നും തന്നെ നടന്നതായി അറിവില്ല.

എന്നാല്‍ ഇതിനപ്പുറം ചിന്തിക്കേണ്ട മറ്റു ചില വസ്തുതകളുണ്ട്. കാന്‍സര്‍ പലതരത്തിലാണ്. എല്ലാ കാന്‍സറും ഒന്നല്ല. അതിനാല്‍ വിവിധ കാന്‍സറുകള്‍ക്ക് വ്യത്യസ്ത മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഒരിക്കലും കീമോതെറാപ്പി പോലുള്ള ക്യാന്‍സര്‍ ചികിത്സരീതികളില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി ഇത്തരം ഔഷധങ്ങളെ മാത്രം ആശ്രയിക്കരുതെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്്.. ഇവയ്ക്ക് ക്യാന്‍സറിനെ പൂര്‍ണ്ണമായും മാറ്റാന്‍ കഴിയുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ കൃത്യമായ സമയത്തുളള പരിശോധനയും ഉചിതമായ ചികിത്സയുമാണ് ക്യാന്‍സറിനുളള പ്രതിവിധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top