Automotive

കുതിക്കാന്‍ ആര്‍എസ് 200 എത്തി; ഇത് റേസിംഗ് റെഡ് എഡിഷന്‍

ബജാജ് പള്‍സര്‍ ആര്‍എസ് 200 റേസിംഗ് റെഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.23 ലക്ഷം രൂപയാണ് നോണ്‍-എബിഎസ് പതിപ്പിന്റെ എക്സ്ഷോറൂം വില. 1.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് റേസിംഗ് റെഡ് എഡിഷന്‍ എബിഎസ് പതിപ്പ് വിപണിയില്‍ എത്തുന്നത്.

പുതിയ റേസിംഗ് റെഡ് കളര്‍ സ്‌കീമാണ് പൂര്‍ണ ഫെയറിംഗോട് കൂടിയ പുതിയ ബജാജ് പള്‍സര്‍ ആര്‍എസ്200 ന്റെ ആകര്‍ഷണം. റെഡ്, വൈറ്റ്, ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്നതാണ് റേസിംഗ് റെഡ് കളര്‍ സ്‌കീം. അതേസമയം പുതിയ പള്‍സര്‍ ആര്‍എസ്200 ന്റെ ബോഡി ഗ്രാഫിക്സില്‍ കാര്യമായ മാറ്റങ്ങളില്ല. റേസിംഗ് റെഡിന് പുറമെ റേസിംഗ് ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക് നിറങ്ങളിലും പള്‍സര്‍ ആര്‍എസ് 200 ലഭ്യമാണ്.

മുന്നില്‍ റെഡ് അലോയ് വീലുകള്‍ ഇടംപിടിക്കുമ്പോള്‍ റിഫ്ളക്ടീവ് വൈറ്റ് സ്റ്റിക്കറിന് ഒപ്പമുള്ള ബ്ലാക് അലോയ് വീലാണ് പിന്നില്‍ ഒരുങ്ങുന്നത്. റേസിംഗ് റെഡ് എഡിഷന്റെ എഞ്ചിനിലും കാര്യമായ മാറ്റങ്ങള്‍ ബജാജ് വരുത്തിയിട്ടില്ല. മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗത.

ട്വിന്‍-പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബൂമറാങ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കുഞ്ഞന്‍ എക്സ്ഹോസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റു വിശേഷങ്ങള്‍. ബ്രേക്കിംഗിന് വേണ്ടി 300 എംഎം ഡിസ്‌ക് മുന്നിലും 230 എംഎം ഡിസ്‌ക് പിന്നിലും ഇടംപിടിക്കുന്നുണ്ട്. മുന്‍ വീലില്‍ സിംഗിള്‍-ചാനല്‍ എബിഎസിനെ ഓപ്ഷനലായി ബജാജ് അവതരിപ്പിക്കുന്നുണ്ട്. എഫ്‌സി 250, അപ്പാച്ചെ 200, ജിക്‌സര്‍ എസ്എഫ് എഫ്‌ഐ തുടങ്ങിയവയാണ് ആര്‍എസ് 200ന്റെ മുഖ്യ എതിരാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top