Entertainment

അഭ്രപാളികളിലെ അമ്പത് വര്‍ഷങ്ങള്‍ ; കെപിഎസി ലളിതയ്ക്ക് മലയാള സിനിമയുടെ ആദരമൊരുങ്ങുന്നു

മലയാളത്തിന്റെ മുതിര്‍ന്ന അഭിനേത്രി കെപിഎസി ലളിത സിനിമയിലെത്തിയിട്ട് 50 വര്‍ഷം പിന്നിടുകയാണ്. കെപിഎസി ലളിതയോടുള്ള സിനിമാലോകത്തിന്റെ ആദരമായി ലളിതം 50 എന്ന പേരില്‍ മെഗാ ഇവന്റ് തന്നെ ഒരുക്കിയിട്ടുണ്ട്. സംവിധായകന്‍ എം പത്മകുമാറാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഫെബ്രുവരി 12ന് തൃശ്ശൂരില്‍ വെച്ച് നടത്തുന്ന പരിപാടിയുടെ സ്വാഗത സംഘം കമ്മിറ്റിയുടെ ഉദ്ഘാടനം നടിമാരായ സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രി തോപ്പില്‍ഭാസിയുടെ കുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അന്നുമുതല്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി കെപിഎസി ലളിത എന്ന മഹേശ്വരിയമ്മ.

നാടകരംഗത്തു നിന്നുമാണ് കെപിഎസി ലളിത സിനിമയിലേക്ക് എത്തിയത്. ഗീതയുടെ ബാലി എന്ന നാടകത്തിലാണ് കെപിഎസി ലളിത ആദ്യമായി അഭിനയിച്ചത്. പിന്നീട് കെപിഎസിയുടെ നാടകവേദിയിലെ സ്ഥിരം അംഗമായി മാറുകയായിരുന്നു. ലളിത എന്ന പേരില്‍ മറ്റൊരു അഭിനേത്രി ഉള്ളതിനാല്‍ പേരിനൊപ്പം കെപിഎസി ചേര്‍ത്തു. സംവിധായകന്‍ ഭരതനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത കെപിഎസി ലളിത ഭരതന്‍ തന്നെ സംവിധാനം ചൈയ്ത കാറ്റത്തെ കിളിക്കൂടിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top