Business

ഐഫോണ്‍ ഇനിയൊരു സ്വപ്‌നമല്ല, താരതമ്യേന വില കുറഞ്ഞ രണ്ടാം തലമുറ ഐഫോണിന്റെ സവിശേഷതകള്‍

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും വിശ്വസനീയമായ ചില കേന്ദ്രങ്ങളില്‍ നിന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഐഫോണ്‍ എസ്ഇ2 എന്ന് അനൗദ്യോഗികമായി വിളിക്കപ്പെടുന്ന പുതിയ മോഡലിനെ രണ്ടാം തലമുറ ഐഫോണ്‍ എന്നാണ് ടെക് ലോകം വിശേഷിപ്പിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചേഴ്‌സ് പ്രദാനം ചെയ്യുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെങ്കിലും എക്‌സില്‍ നല്‍കിയിട്ടുളള ചില സവിശേഷതകള്‍ എസ്ഇയില്‍ ഉണ്ടാകില്ല. വില കുറയ്ക്കുന്നതിനായി ഹൈ-എന്‍ഡ് ഫീച്ചറുകളായ ത്രീഡി ഫേഷ്യല്‍ റെക്കഗ്‌നീഷ്യന്‍ ടെക്നോളജി, വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവ ഐഫോണ്‍ എസ്ഇടുവില്‍ നിന്നും ഒഴിവാക്കിയേക്കും. 38,999 രൂപയിലായിരിക്കും എസ്ഇ2 വിപണിയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഘടകങ്ങള്‍ വില കുറഞ്ഞതാണെങ്കിലും അപ്ഗ്രേഡ് ചെയ്ത പ്രൊസസറോടെയാകും എസ്ഇ2 എത്തുക എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഐഒഎസ്12 ലായിരിക്കും ഡിവൈസ് പ്രവര്‍ത്തിക്കുക.

വരുന്ന സെപ്റ്റംബറില്‍ ആപ്പിള്‍ മൂന്ന് ഐഫോണുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയോട് കൂടിയ ഐഫോണ്‍ എക്സിന്റെ പിന്‍ഗാമി, 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയോട് കൂടിയ ഐഫോണ്‍ എക്സ് പ്ലസ്, വില കുറഞ്ഞ 6.1 ഇഞ്ച് എല്‍സിഡി മോഡല്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഒഎല്‍ഇഡി മോഡല്‍ 4ജിബി റാമിലും എല്‍സിഡി പതിപ്പ് 3ജിബി റാമിലുമായിരിക്കും എത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top