Home app

ശബരിമലയില്‍ കാട്ടാന ചെരിഞ്ഞത് അമിതമായി പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നത് കാരണം

പത്തനം തിട്ട : ശബരിമലയില്‍ കാട്ടാന ചെരിഞ്ഞത് അമിതമായി പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ വന്‍ കുടലിലും ചെറുകുടലിലും വലിയ തോതില്‍ പ്ലാസ്റ്റിക് ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു. പ്ലാസ്റ്റിക് നിരോധിത മേഖലയായിട്ടും പ്ലാസ്റ്റിക് വനത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായും തടയാന്‍ ആയിട്ടില്ല എന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം.

സീസണ്‍ കഴിഞ്ഞതോടെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ വനപ്രദേശങ്ങളില്‍ കെട്ടിക്കിടക്കുവാന്‍ കാരണമാകുന്നു. ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പഴച്ചാറുകളുടേതുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്നും വമിക്കുന്ന ഗന്ധം കാരണമാണ് ആനകള്‍ ഇത് ഭക്ഷിക്കുന്നത്. വന്യ ജീവികള്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് വലിയ വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top