Automotive

ബുളളറ്റ് കുടുംബത്തിലെ പുതിയ താരം

പുതിയ രണ്ടു ബുള്ളറ്റ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുളളറ്റ് ശ്രേണിയിലെ ഹൈവേ ക്രൂയിസര്‍ തണ്ടര്‍ബേഡിന്റെ വകഭേദങ്ങളാണ് പുറത്തിറങ്ങുന്നത്. തണ്ടര്‍ബേഡ് 500 എക്‌സ്, തണ്ടര്‍ബേഡ് 350 എക്‌സ് എന്നീ പുതിയ മോഡലുകളുടെ അവതരണം ഫെബ്രുവരി 22ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപത്തിലും ഭാവത്തിലും മാത്രം മാറ്റം വരുത്തിയാണ് തണ്ടര്‍ബേഡ് 500, തണ്ടര്‍ബേഡ് 350 എന്നിവയുടെ എക്‌സ് പതിപ്പുകള്‍ എത്തുക. പുത്തന്‍ ഹാന്‍ഡില്‍ ബാര്‍, കറുപ്പ് അലോയ് വീല്‍, ട്യൂബ്‌ലെസ് ടയര്‍ തുടങ്ങിയവയും തിളക്കമാര്‍ന്ന നിറമുള്ള ടാങ്കും മെക്കാനിക്കല്‍ ഭാഗങ്ങളില്‍ കറുപ്പ് നിറവുമാണ് ഇരുബൈക്കുകളുടെയും പ്രത്യേകത.

എന്‍ജിനും എക്‌സോസ്റ്റിനും നല്‍കിയിരിക്കുന്ന മാറ്റ്ബ്ലാക്ക് കളര്‍ തണ്ടര്‍ബേഡ് എക്‌സിന് പരുക്കന്‍ ഭാവമാണ് നല്‍കുന്നത്. ചുവപ്പ്, വെളുപ്പ്, മഞ്ഞ, നീല എന്നീ നിറങ്ങളിലാകും വാഹനം നിരത്തിലെത്തുക. തിളക്കമാര്‍ന്ന കളറിന് ചേരുന്ന റിം സ്‌ട്രൈപ്പുകളും എക്‌സിനെ കൂടുതല്‍ സ്‌പോട്ടിയാക്കുന്നുതാണ്. യുവതലമുറയെ ലക്ഷ്യമിട്ട് കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിലാവും തണ്ടര്‍ബേഡ് എക്‌സിന്റെ വരവ്.


499 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേഡ് 500 എക്‌സിനു കരുത്തേകുന്നത്. 27.2 പി എസ് വരെ കരുത്തും 41.3 എന്‍ എം വരെ ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. സാധാരണ ബുള്ളറ്റിലെ 346 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേഡ് 350 എക്‌സിലുള്ളത്. 21 പി എസ് വരെ കരുത്തും 20 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top