കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണിമുകുന്ദനും, പോലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസില്‍ ഉണ്ണിമുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി ഹാജരായിരുന്നില്ല. കോടതിയുടെ നിര്‍ദേശ പ്രകാരം ശനിയാഴ്ച നേരിട്ടെത്തി മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും.
മാനഭംഗശ്രമം; ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി
By
January 28, 2018 5:08 am