Home app

ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. പരാതിക്കാരി മൊഴിമാറ്റിയതോടെ എ.കെ.ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിച്ച് ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. ജനുവരി 24 ന് കോടതിയില്‍ പരാതിക്കാരി തന്റെ പരാതി നിഷേധിച്ച് കോടതില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ പരാതിക്കാരി കോടതിയെ അറിയിച്ചു. ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി മൊഴികൊടുത്തിരുന്നു. 2016 മെയ് 25നാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി എ കെ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. വിവാദമായ ഫോണ്‍ കെണി ആരോപണത്തിനെ തുടര്‍ന്ന് 2017 മാര്‍ച്ച് 26 ന് രാജിവച്ചു.

ഫോണ്‍ കെണി വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ മാര്‍ച്ച് 26 ന് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുളള സംവിധാനം വേണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ മന്ത്രിയായി എന്‍ സി പിയുടെ കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടി ചുമതലയേറ്റു. 2017 ഏപ്രില്‍ ഒന്നിനാണ് തോമസ് ചാണ്ടി മന്ത്രിയായി സ്ഥാനമേറ്റത്. എന്നാല്‍ കായല്‍ നിലം നികത്തലുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരില്‍ 2017 നവംബര്‍ 15 ന് തോമസ് ചാണ്ടി രാജിവച്ചു. നിലവില്‍ മന്ത്രിസഭയില്‍ എന്‍ സി പി ക്ക് പ്രാതിനിധ്യമില്ല. കേസ് ഒഴിവായാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്ര് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top