Film News

ടീം ക്വീനിന് ആശംസകളുമായി അഡ്വക്കറ്റ് ആളൂര്‍

കണ്ടു മടുത്ത ക്യാംപസ് കഥകള്‍ക്ക് വേറിട്ടൊരു ആഖ്യാനം നല്‍കിയ പുതിയ ചിത്രമാണ് നവാഗതനായ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ ക്വീന്‍. ഒരു പുതുമുഖ സംവിധായകന്‍ പുതുമുഖ താരങ്ങളെ വച്ച് ഒരുക്കുന്ന ചിത്രത്തിനായി ഒരുപക്ഷേ മലയാളി ഇത്രയും കാത്തിരുന്നത് ഇത് ആദ്യമായിരിക്കും. ക്വീനിന്റെ പോസ്റ്ററുകളും ടീസറുകളും അത്രയേറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. തിയേറ്ററുകളിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പമുയര്‍ന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.

ക്വീന്‍ കണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പ്രശസ്ത അഭിഭാഷകന്‍ ബിഎ ആളൂര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ നടന്‍ സലീം കുമാറിനൊപ്പമാണ് ക്വീന്‍ കാണാന്‍ ആളൂര്‍ എത്തിയത്. സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. സിനിമ സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കുന്നതെന്നും ചിത്രത്തില്‍ നടന്‍ സലീം കുമാര്‍ ചെയ്ത കഥാപാത്രം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആളൂര്‍ കേരള വിഷനോട് പറഞ്ഞു.

ചിത്രത്തില്‍ തന്നെ പരാമര്‍ശിക്കുന്നത് വളരെ അഭിമാനത്തോടെയാണ് കാണുന്നത്. അത്തരത്തില്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം ക്വീനിന് ആശംസകള്‍ അറിയിച്ചതിനോടൊപ്പം ഉപഹാരനായി മൊമൊന്റോ കൂടി സമ്മാനിച്ചതിന് ശേഷമാണ് ആളൂര്‍ തിയേറ്റര്‍ വിട്ടത്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തെ ഏറെ ആവേശത്തോടെയാണ് മലയാളി യുവത്വം ഏറ്റെടുത്തിരിക്കുന്നത്. ക്യാംപസില്‍ നിന്നും ഏറെ ചര്‍ച്ചയാകുന്ന സമകാലിക സാമൂഹ്യ വിഷയത്തിലേക്ക് കഥയുടെ ഗതി മാറുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു സിനിമാനുഭവവുമായാണ് തിയേറ്ററില്‍ നിന്നിറങ്ങാനാവുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top