Home app

രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. സമാധാന ശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് നിശാന്ധി ഗവര്‍ണര്‍ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മികച്ചതും അഴിമതി കുറവുള്ളതും ക്രമസമാധാന പാലത്തില്‍ പ്രശംസനീയവുമായ നേട്ടം കൈവരിച്ചിട്ടുള്ളതുമായ സംസ്ഥാനത്താണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. രാഷ്ട്രീയ നേതൃത്വവും സമാധാനത്തിനായി ഒരുമിക്കണം. തങ്ങളുടെ അണികളെ അക്രമത്തിന്റെ പാതയില്‍ നിന്നു മാറ്റി, സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വം പ്രേരിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top