Home app

ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. വളപട്ടണം മന്ന സ്വദേശി മനാഫ് (27) ആണ് മരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പി.പി.സദാനന്ദന് വിവരം ലഭിച്ചത്. കണ്ണൂരില്‍നിന്നു 15 പേരാണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ അഞ്ചുപേര്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുപേര്‍ ഐഎസിനുവേണ്ടി സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസിന് ലഭിച്ച വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top