Home app

കമല്‍ഹാസന്റെ പാര്‍ടി പ്രഖ്യാപനം 21ന്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് കമല്‍ ഹാസന്‍. പുതിയ രാഷ്ട്രീയ പാര്‍ടി പ്രഖ്യാപനം 21ന് നടക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത്വെച്ചായിരിക്കും കമല ഹാസന്‍ തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. ഏറെക്കാലമായി തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നത്. ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം. ജനങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും അടുത്തറിയാന്‍ യാത്രയില്‍ ശ്രമിക്കും. ഗ്ലാമര്‍ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത് എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top