കോട്ടയം: മുണ്ടക്കയത്ത് സിനിമ തീയറ്ററിന്റെ വരാന്തയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി മാര്ട്ടിന് (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാവിലെ തൂത്തുവാരാന്‍ വന്നയാളാണ് ബാത്ത് റൂമിന്റെ വരാന്തയില്‍ കിടക്കുന്ന മൃതദേഹം കണ്ടത്. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മരണ കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ തിങ്കളാഴ്ച രാത്രിയില്‍ സിനിമ കാണാന്‍ വന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മാര്ട്ടിന് മോഷണം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു.
കോട്ടയത്ത് സിനിമാ തിയേറ്ററില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By
January 16, 2018 10:48 am