Home app

വിടി ബല്‍റാം എംഎല്‍എയ്ക്ക് പോലീസ് സംരക്ഷണം വേണം ; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: എകെജിയെ ശിശുപീഡകനായ കമ്മി നേതാവെന്ന്് പരിഹസിച്ച തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തുനല്‍കി.

സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വി.ടി.ബല്‍റാമിനെ സിപിഎം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതുപരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എ എന്ന നിലയിലുള്ള കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് ചെന്നിത്തല ഡിജിപിക്കു നല്‍കിയ കത്തില്‍ പറയുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. എകെജിക്കെതിരെ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമൂഹത്തിന്റെ വിവിധകോണില്‍ നിന്നും ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top