അഭിനയത്തോളം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് കുഞ്ഞിക്കയുടെ പാട്ടും. പാട്ടും പാടി യൂത്തിനെ കൈയിലെടുക്കാന്‍ വീണ്ടും ഒരുങ്ങുകയാണ് ഡിക്യു. ഇത്തവണ പക്ഷേ പാടുന്നത് ദുല്‍ഖറിന് വേണ്ടിയല്ല. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന് നായകനാകുന്ന ആദ്യ ചിത്രം കല്ല്യാണത്തിന്റെ പ്രമോഷന് സോംഗാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്. ഒറ്റയ്ക്കല്ല, കൂടെ ഗ്രിഗറിയുമുണ്ട്. പ്രകാശ് അലക്സാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എബിസിഡി എന്ന ചിത്രത്തിന് വേണ്ടി ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയ ‘ജോണീ മോനേ ജോണീ..’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ദുല്‍ഖര്‍ പാടിയ പാട്ടുകളെയെല്ലാം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
വീണ്ടും പാട്ടുംപാടി ദുല്‍ഖറെത്തുന്നു
By
January 13, 2018 7:02 am