റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ സ്ലീട്ട് വരുന്നു. എന്‍ഫീല്‍ഡ് ഹിമാലയനിലെ പുത്തന്‍ എഡിഷനാണ് ഹിമാലയന്‍ സ്ലീട്ട്. ഓണ്‍ റോഡില്‍ 2.12 ലക്ഷം രൂപയാണ് വില. ഗ്രേ നിറത്തിലാണ് പുത്തന്‍ ഹിമാലയന്റെ വരവ്. ജനുവരി 30 മുതല്‍ കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെ വില്‍പ്പന ആരംഭിക്കും. ആകെ 500 യുണിറ്റുകള്‍ മാത്രമുള്ള സ്ലീട്ടിന്റെ വില്പന മിനുട്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും എന്നാണ് കണക്കുകൂട്ടലുകള്‍.