കണ്ണൂര്‍: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരന്. പെരളശേരിയില്‍ പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ വീടുകള്‍ ആക്രമിക്കുകയും കല്യാണം മുടക്കുകയും ചെയ്ത നേതാവാണ് എ.കെ.ജിയെന്ന് സുധാകരന് ആരോപിച്ചു. ബല്‍റാമിനെ ഭയപ്പെടുത്തി തിരുത്താമെന്നും തീര്‍ത്ത് കളയാമെന്നും സി.പി.എമ്മുകാര്‍ ധരിക്കേണ്ട. സി.പി.എമ്മിന്റെ വേട്ടപ്പട്ടികള്‍ക്കു മുന്നില്‍ വേട്ടയാടാന്‍ ബല്‍റാമിനെ കോണ്‍ഗ്രസ് വിട്ടുതരില്ലെന്നും സുധാകരന് പറഞ്ഞു. എ.പി.അബ്ദുള്ളക്കുട്ടി, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്, കെ.എം.ഷാജി എംഎല്‍എ, സിവിക് ചന്ദ്രന് തുടങ്ങിയവര്‍ നേരത്തെ ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
പാര്‍ടി ഗ്രാമമുണ്ടാക്കാന്‍ കല്യാണം മുടക്കിയ ആളാണ് എകെജിയെന്ന് കെ സുധാകരന്
By
January 10, 2018 4:54 am