കാസര്‍ഗോഡ്: കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് 11ാമത് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം കാസര്‍ഗോഡ് വെച്ച് നടന്നു.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് വി.വി.രമേശന് ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായി നഗരസഭാ ചെയര്മാന് വി.വി രമേശനെയും, വൈസ് ചെയര്മാന്മാരായി എം.മനോജ് കുമാര്‍, ഷുക്കൂര്‍ കോളിക്കര, കെ.പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനറായി കെ.സഞ്ജീവ് കുമാറിനെയും കണ്‍വീനര്‍മാരായി എം.ലതീഷ് കുമാര്‍, എം.ലോഹിതാക്ഷന്, സതീഷ്.കെ പാക്കം എന്നിവരെയും തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 12 സബ് കമ്മിറ്റികളും 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 251 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് വി.വി.രമേശന് ഉല്‍ഘാടനം ചെയ്തു.സി.ഒ.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന് അദ്ധ്യക്ഷനായി. ഹക്കീം കുന്നില്‍, എ.ഹമീദ് ഹാജി, ഗംഗാ രാധാകൃഷ്ണന്, സി.യൂസഫ് ഹാജി, സി.ഒ.എ സംസ്ഥാന സെക്രട്ടറി എം.ഒ ലതീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ കേബിള്‍ ടി.വിയുടെ അമരക്കാരനായിരുന്ന എന്‍.എച്ച് അന്‍വറിന്റെ നാമധേയത്തിലുള്ള പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുക.