Fashion

ഇത്തവണ ഷാജി പാപ്പന്‍ അല്‍പം കളര്‍ഫുള്‍ ആയാണ് എത്തുന്നത്

ആടിന്റെ ആദ്യഭാഗത്തില്‍ ഷാജി പാപ്പന്‍ കറുപ്പു നിറത്തിലുള്ള ജൂബയും ചുവപ്പു നിറത്തിലുള്ള മുണ്ടുമായിരുന്നെങ്കില്‍ രണ്ടാം ഭാഗമെത്തുമ്പോള്‍ അല്‍പം മാറ്റമുണ്ട്. ഇത്തവണ ഷാജി പാപ്പന്‍ അല്‍പം കളര്‍ഫുള്‍ ആയാണ് എത്തുന്നത്. കറുപ്പും ചുവപ്പും പിങ്കും ബ്രൗണും നിറങ്ങളിലുള്ള മുണ്ടുകള്‍ കാണാന്‍ തന്നെ ഒരു ചന്തമാണ്. നിവര്‍ത്തിയിടുമ്പോള്‍ ഒരു നിറവും മടക്കി കുത്തുമ്പോള്‍ മറ്റൊരു നിറത്തിലും കാണുന്നതാണ് മുണ്ടിന്റെ ഹൈലൈറ്റ്.

ചിത്രത്തില്‍ ജയസൂര്യക്കു വേണ്ടി കോസ്റ്റ്യൂമുകള്‍ ഡിെൈസെന്‍ ചെയ്ത ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയ്ക്കും ഏറെ പ്രതീക്ഷകളുണ്ട്. ഷാജി പാപ്പന്റെ പുത്തന്‍ ലുക്കിനെയും ആരാധകര്‍ നെഞ്ചേറ്റുമെന്നു തന്നെയാണ് സരിതയുടെ വിശ്വാസം. പോരാത്തതിന് ഭര്‍ത്താവിനു വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ കുറച്ചധികം ആത്മവിശ്വാസം ഉണ്ടെന്നും സരിത പറയുന്നു.

ഓരോ ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ആ പേരില്‍ ഹിറ്റാകുന്ന ചില വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഷാജി പാപ്പന്റെ പുത്തന്‍ മുണ്ടുകളും ഉണ്ടാവുമെന്നതില്‍ സംശയമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top