ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ മാക് 2.0 ഇന്ത്യയില്‍ പുറത്തിറക്കി. 8.52 ലക്ഷം രൂപയാണ് സ്ക്രാമ്പ്ളര്‍ മാക് 2.0 യുടെ എക്സ്ഷോറൂം വില. ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകളുടെ വിപണി സാധ്യത കണക്കിലെടുത്താണ് പുതിയ ബൈക്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
പ്രശസ്ത കാലിഫോര്‍ണിയന്‍ ഡിസൈനര്‍ റോളന്‍ഡ് സാന്‍സിന്റെ പെയിന്റ് സ്കീമാണ് പുതിയ ഡ്യുക്കാട്ടി മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷത. 70 കളെ അനുസ്മരിച്ചുള്ള നിറങ്ങളാണ് മാക് 2.0 വിന് ലഭിച്ചിരിക്കുന്നത്. നിലവിലെ രീതിയില്‍ നിന്നും സവിശേഷകരമായ മാറ്റമാണ് പുതിയ കളര്‍ കോംബിനേഷന്‍ സ്ക്രാംബ്ളര് 2.0യ്ക്ക് നല്‍കുന്നത്.
വിന്റേജ് ബൈക്കുകളോടുളള ഇന്ത്യന്‍ യുവക്കാളുടെ പ്രണയം മുഴുവനും ആവാഹിച്ചാണ് നിര്‍മാണമെങ്കില്‍ പെര്‍ഫോമെന്‍സിലും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല ഡ്യുക്കാട്ടി.
നിലവില്‍ ഐകോണ്‍, ക്ലാസിക്, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെ വിവിധ പതിപ്പുകളിലാണ് സ്ക്രാമ്പ്ളറിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ അണിനിരത്തുന്നത്. അലൂമിനിയം ഹാന്‍ഡില്‍ബാറുകള്‍, ഫ്ളാറ്റ് ട്രാക്ക് പ്രോ സീറ്റ്, ബ്ലാക് എക്സ്ഹോസ്റ്റ്, സിലിണ്ടര്‍ ഹെഡ് കവറുകള്‍, കഫെ റേസര്‍ സ്റ്റൈലിലുള്ള കൂളിംഗ് ഫിന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സ്ക്രാമ്പ്ളര്‍ മാക് 2.0 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍. ദില്ലി, മുംബൈ, ബംഗളൂരു, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി ഡീലര്‍ഷിപ്പുകളില്‍ ഡ്യുക്കാട്ടി മാക് 2.0 ലഭ്യമാണ്.