കാസര്‍കോട് ; ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അദ്ധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവരെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു. ജാനകി സ്ഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവും അദ്ധ്യാപകനുമായ കളേത്തര കൃഷ്ണന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മൂന്നംഗ മോഷണ സംഘം രാത്രി 9.30ഓടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയും കവര്‍ന്നു.
കാസര്‍കോട് റിട്ടയര്‍ അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
By
December 14, 2017 4:59 am