Bollywood

സംവിധായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് നടി സ്വര ഭാസക്കര്‍

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായായി നടി സ്വര ഭാസ്‌കര്‍ രംഗത്ത്. സിനിമയില്‍ വന്ന ആദ്യകാലത്ത് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. പുരുഷന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്തതിനാല്‍ നിരവധി ചിത്രങ്ങളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയിരുന്നുവെന്ന് താരം പറയുന്നു. ബോളിവുഡ് സിനിമയിലെ പല സംവിധായകരും തന്നോട് വളരെ മോശമായി പെരുമാറിയിട്ടുണ്ട്.

56 ദിവസത്തെ ഔട്ട് ഡോര്‍ ഷൂട്ട് കഴിഞ്ഞശേഷം തിരിച്ച് റൂമിലെത്തിയപ്പോള്‍ സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് സംവിധായകന്‍ വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്‌സും ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ ആഴ്ചയില്‍ തന്നെ മദ്യപിച്ച് രാത്രി അയാള്‍ എന്റെ മുറിയില്‍ കയറിവന്നു. കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നോട് സ്നേഹത്തെക്കുറിച്ചും സെക്സിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങി. ശരിക്കും അന്നു ഞാന്‍ പേടിച്ചു. കാരണം തീര്‍ത്തും ഒറ്റക്കായിരുന്നു. പിന്നീട് സ്ഥിരമായി ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയാല്‍ ഞാന്‍ ലൈറ്റ് ഓഫ് ചെയ്യും. മേക്ക് അപ് അഴിച്ചിരുന്നതു പോലും ഇരുട്ടില്‍ ആയിരുന്നു. ഞാന്‍ ഉറങ്ങിക്കാണുമെന്ന് കരുതി അയാള്‍ എന്നെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു.’

ഇത്തരം പെരുമാറ്റങ്ങള്‍ തുടര്‍ന്നാല്‍ താന്‍ സിനിമ പകുതിക്ക് വച്ച് നിര്‍ത്തിപ്പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സംവിധായകന്റെ ശല്യം കുറഞ്ഞതെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു. ആദ്യത്തെ കുറച്ചു നാള്‍ ശല്യം കുറഞ്ഞെങ്കിലും വീണ്ടും തുടങ്ങി. ഒടുവില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചതെന്ന് നടി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top