Home app

സഹീറും സാഗരികയും നവംബര്‍ 27ന് വിവാഹിതരാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയും നവംബര്‍ 27ന് വിവാഹിതരാക്കുന്നു. എന്നാല്‍ വിവാഹം മാതാചാര പ്രകാരമായിരിക്കില്ല. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ വ്യക്തമാക്കി.

ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ട്. ഒരെതിര്‍പ്പുമുണ്ടായില്ലെന്ന് സഹീറും സാഗരികയും പറയുന്നു. ഒരേ മതത്തില്‍പെട്ടയാളെ വിവാഹം ചെയ്യുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവത്തിനാണ് തന്റെ മാതാപിക്കള്‍ മുന്‍ഗണന നല്‍കിയതെന്ന് സാഗരിക പറയുന്നു.

വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാന്‍ താത്പര്യപ്പെടുന്നില്ല. മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹില്‍ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസില്‍ നിന്നും വിട്ടുനില്‍ക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാര്‍ട്ടി കൊടുക്കും. മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും. മുംബൈയിലും പുണെയിലും വിവാഹത്തോടനുബന്ധിച്ചുള്ള പാര്‍ട്ടി നടത്തണമെന്നാണ് ആഗ്രഹം. വിവാഹാഘോഷത്തെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു ഒത്തുചേരലാക്കാനാണ് താല്‍പര്യമെന്ന് സഹീര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top