Health

കുറഞ്ഞ സമയത്തില്‍ ചര്‍മത്തിന്റെ തിളക്കവും മിനുസവും സംരക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ

മുഖ സൗന്ദര്യത്തിനായി ഒരുപാട് സമയം മാറ്റിവയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. മുഖത്തിനു മാത്രമല്ല അതേ രീതിയിലുള്ള കരുതലും സംരക്ഷണവും നമ്മുടെ കൈകാലുകള്‍ക്കും ആവശ്യമാണ്. അതിനായി വേണ്ടിവരുന്നതാവട്ടെ വളരെ കുറഞ്ഞ സമയവും.

കുറഞ്ഞ സമയത്തില്‍ ചര്‍മത്തിന്റെ തിളക്കവും മിനുസവും സംരക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ…

കുക്കുമ്പര്‍ ജ്യൂസില്‍ കറ്റാര്‍വാഴയുടെ സത്ത് ചേര്‍ത്ത് യോജിപ്പിച്ച് കൈകളില്‍ പുരട്ടുക. കുക്കുമ്പറിലുള്ള ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തെ മൃദുവും ആരോഗ്യമുള്ളതുമാക്കും. കറ്റാര്‍വാഴയിലും കുക്കുമ്പറിലും അടങ്ങിയിരിക്കുന്ന സ്‌കിന്‍ മോയ്ച്ചുറൈസിങ് ഘടകങ്ങള്‍ ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും.

 

ഉരുളക്കിഴങ്ങ് ജ്യൂസും തേനും സമാസമം യോജിപ്പിച്ച് കൈകളില്‍ തേച്ചുപിടിപ്പിച്ച് 15 മിനിട്ട് കഴിയുമ്പോള്‍ കഴുകി കളയണം. ചര്‍മം ബ്ലീച്ച് ചെയ്യുന്ന ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റാന്‍ കഴിവുള്ളവയാണ് അവ. മാത്രമല്ല ചര്‍മത്തിന്റെ തിളക്കം തിരികെ ലഭിക്കുന്നതിനും കൈകള്‍ വെളുക്കുന്നതിനും ഉരുളക്കിഴങ്ങ് നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചര്‍മം മൃദുവാക്കാന്‍ സഹായിക്കും.

പാലും തേനും യോജിപ്പിച്ച് കൈകളില്‍ പുരട്ടി പതിനഞ്ചുമിനിട്ടിന് ശേഷം കഴുകിക്കളയാം. പാലില്‍ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചര്‍മത്തിലെ മൃതചര്‍മങ്ങളെ നീക്കം ചെയ്യുന്നതിനും സ്‌കിന്‍ ടോണ്‍ തിളക്കമുള്ളതാക്കുന്നതിനും സഹായിക്കും. മാത്രമല്ല പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും വിറ്റാമിനുകളും കൈകളെ മൃദുവാക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top