തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകാശ്മീരിനെ ആതിഥേയരായ കേരളം 158 റണ്‍സിന് തോല്‍പ്പിച്ചു. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിനിങ്ങിനിറങ്ങിയ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്സ്മാന്മാരെയും 79 റണ്‍സിനുള്ളില്‍ കേരള ബൗളര്‍മാര്‍ തിരിച്ചയച്ചു. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം വിജയമാണിത്. വിജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത കേരളം സജീവമാക്കി.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് 23 റണ്‍സ് കൂട്ടിച്ചേര്ക്കുന്നതിനിടിയില് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്മായി. അഞ്ച് വിക്കറ്റെടുത്ത അക്ഷയ് കെ.സിയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്, ആദ്യ ഇന്നിങ്സില്‍ അക്ഷയ് 4 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്കോര്‍: കേരളം 219, 191. ജമ്മു കശ്മീര്‍ 173, 79.നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു.