നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും. റിച്ചിയുടെ റിലീസിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നവാഗതനായ ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന റിച്ചി കന്നഡ ചിത്രമായ ഉളിഡവരു കണ്ടന്തെയുടെ തമിഴ് റീമേക്കാണ്. ഒരു തീരദേശത്തുള്ള ലോക്കല്‍ റൗഡിയായാണ് നിവിന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വെറ്റിലക്കറയുള്ള വായും പാറിപ്പറന്ന മുടിയുമായി അടിമുടി പുത്തന്‍ ലുക്കിലാണ് നിവിന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ റിച്ചിയായി എത്തുന്നത്.
ചിത്രത്തില്‍ ബോട്ട് മെക്കാനിക്കായി നടരാജന് സുബ്രഹ്മണ്യവും നിവിന്‍ പോളിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ് നിവിന്റെ അച്ഛനായി എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീകാന്തും ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുമാണ് നായികമാര്‍. നിവിന്‍ തന്നെ ഡബ് ചെയ്യുന്നുവെന്നതും റിച്ചിയുടെ പ്രത്യേകതയാണ്. ഇളങ്കോ കുമാരവേല്‍, ജി.കെ റെഡ്ഡി, നവീന്‍ കുഞ്ഞുമോന് തുടങ്ങി നിരവധി പേര് റിച്ചിയിലുണ്ട്. കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.