Home app

ഐ.എസ് ബന്ധം ; കണ്ണൂരില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ഐ.എസ് ബന്ധം ആരോപിച്ച് രണ്ടുപേരെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചുവെന്ന്? നേരത്തെ പൊലീസ് പറഞ്ഞിരുന്നു. കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പന്‍പാറ സ്വദേശി റിഷാല്‍ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളി ഷമീര്‍ (48), ഷമീറിന്റെ മകന്‍ സഫ്വാന്‍ (20), പാപ്പിനിശ്ശേരിയിലെ ഷജില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വളപട്ടണം മൂപ്പന്‍പാറ സ്വദേശികളായ മനാഫ്, ഷബീര്‍, ചക്കരക്കല്ല് കുറ്റിയാട്ടൂര്‍ സ്വദേശി ഖയ്യൂം എന്നിവര്‍ സിറിയയില്‍ ഐ.എസിനൊപ്പം ചേര്‍ന്ന് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top