Film News

ആമിയില്‍ പൃഥ്വിക്ക് പകരം ടൊവിനോ തോമസ്

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ പൃഥ്വിരാജ് ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഇപ്പോള്‍ ചെയ്യുന്നത് യുവ നടന്‍ ടൊവിനോ തോമസ്. പൃഥ്വിരാജിന് പകരം ടൊവിനോ കഥാപാത്രമാകുന്നതിന്റെ കാരണം വ്യക്തമല്ല. പൃഥ്വിരാജിന്റെ തിരക്കുകളായിരിക്കും ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതുന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായ ആമിയെ അവതരിപ്പിക്കുമ്പോള്‍ മുരളി ഗോപി അവരുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നു.

ടൊവിനോ ചെയ്യുന്ന കഥാപാത്രം ഏതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അല്പം നീണ്ട അതിഥി വേഷം ആയിരിക്കും തന്റേതെന്ന് ടൊവിനോ വ്യക്തമാക്കി. കഥയില്‍ നിര്‍ണായകമായ ഒന്നാണ്. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു. ഇതുവരെ ടൊവിനോ ചെയ്തിട്ടുള്ളതില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ, പുതുമുഖ സംവിധായകരുടെ സിനിമകളാണ്.

ഇതാദ്യമായാണ് ടൊവിനോ ഒരു സീനിയര്‍ സംവിധായകനുമായി സഹകരിക്കുന്നത്. ഇപ്പോള്‍ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മറഡോണ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ടൊവിനോ. ‘ആമി’ യുടെ കൊല്‍ക്കത്ത ഷെഡ്യൂള്‍ പൂര്‍ത്തിയായി. ബാക്കി ചിത്രീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top