സംസ്ഥാന സ്കൂള്‍ കായിക മേള കോട്ടയം പാലായില്‍ പുരോഗമിക്കുകയാണ്. മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ എറണാകുളം ജില്ല ഏറെ മുന്നില്‍.
വ്യക്തിഗത ഇനങ്ങളില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമ്മര്‍ ത്രോയില്‍ ആലപ്പുഴ ലിയോ എച്ച്എ.സ് എസിലെ ജിത്തുവിന് സ്വര്‍ണ്ണം. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മാര്‍ ബേസിലിന്റെ അഭിഷക്ക് സ്വര്‍ണ്ണം നേടി .നേരത്തെ 400 മീറ്ററിലും അഭിഷക്ക് സ്വര്‍ണ്ണം കിട്ടിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്റെ മെല്ബിന് ബിജുവിന് സ്വര്‍ണം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി സ്കൂളിലെ ചാന്ദിനിക്ക് സ്വര്‍ണ്ണം.കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍. 1500,300,5000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയാണ് അനുമോള്‍ ട്രിപ്പിള്‍ നേടിയത്.സീനിയര്‍ പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ അപര്‍ണ റോയിക്ക് സ്വര്‍ണ്ണം.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്സിന്റെ സൂര്യജിത്ത് സ്വര്‍ണ്ണം നേടി. സബ് ജൂനിയര്‍ വിഭാഗം 600 മീറ്ററില്‍ കോഴിക്കോട് സായിയിലെ ജെന്സണ് റോയിക്ക് സ്വര്‍ണ്ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 4*100 മീറ്റര്‍ റിലേയില്‍ എറണാകുളത്തിന് സ്വര്‍ണ്ണം.രണ്ടാം സ്ഥാനം കോട്ടയം ജില്ലക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ തൃശൂര്‍ ജില്ലക്ക് സ്വര്‍ണ്ണം.
ജില്ലകളുടെ പോയിന്റ് പട്ടികയില്‍ എറണാകുളം കുതിപ്പ് തുടരുന്നു. 158 പോയിന്റുമായി എറണാകുളം ഒന്നാമത് നില്കുമ്പോള് വെല്ലുവികള്‍ ഇല്ലാതെ 120 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്. 69 പോയിന്റുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത് സ്കൂളുകളില്‍ മാര്‍ ബേസില്‍ ഒന്നാം 52 പോയിന്റുമായി സ്ഥാനത്ത്. കെ.എച്ച്.എസ് കുമരംപുത്തൂര്‍ 43 പോയിന്റുമായി രണ്ടാം സ്ഥാനത്തും,സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരമ്പാറ 42 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്ക്കുന്നു.