ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഹെഡേഴ്സ്ഫീല്ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെതീരെ അട്ടിമറി വിജയം നേടിയത്.ചെല്‍സി 4-2 ന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബര്ണലിയെയും തോല്‍പ്പിച്ചു. 25 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും 20 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുമാണ്. 16 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്.
അതേസമയം പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുക. എവര്ട്ടണ് ആഴ്സണലിനെയും,ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെയും നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് ആറുമണിക്കാണ് എവര്ട്ടണ് ആഴ്സണല്‍ മത്സരം. ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരം രാത്രി 8:30നാണ്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്തതാണ്.ആഴ്സണല്‍ ഏഴാം സ്ഥാനത്തും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമുണ്ട്.