മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന് രംഗത്ത്. സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കേസിലെ പ്രതികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട് സഹായം ലഭിക്കുന്നത് തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയ്ക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന് പറഞ്ഞു. യോഗത്തില്‍ സുധീരന്റെ വിമര്‍ശനം കേട്ടിരുന്നതല്ലാതെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.