Home app

ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ജില്ലയിലെ ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇടുക്കിയിലെ പത്തുചെയിന്‍ പ്രദേശത്ത് മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷങ്ങളായി അയ്യപ്പന്‍കോവില്‍ 10 ചങ്ങലയിലെ കര്‍ഷകര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി കാത്തിരിക്കുകയായിരുന്നു. പട്ടയത്തിനായി നിരവധി സമരങ്ങള്‍ നടന്നു. എന്നാല്‍ മാറിവന്ന സര്‍ക്കാരുകള്‍ പത്തുചെയിന്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാതെ അവഗണിക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ 10 ചെയിനില്‍ മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മൂന്നുചെയിനിലാണ് ഭൂരിഭാഗം കര്‍ഷകരും താമസിക്കുന്നത്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഉപ്പുതറ പഞ്ചായത്തുകളിലായി 2400 കുടുംബങ്ങളാണ് 10 ചെയിനില്‍ താമസിക്കുന്നത്. ഇതില്‍ പകുതിയിലധികംപേരും വീടുവച്ചു താമസിക്കുന്നത് മൂന്നുചെയിന്‍ മേഖലയിലാണ്. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top