ഡെന്മാര്ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കരോലിന മാരിനെ തോല്‍പ്പിച്ച് സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. പി.വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് ആശ്വാസമായി സൈനയുടെ വിജയം.
രണ്ടു തവണ ലോകചാമ്പ്യനായ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍: 22-20, 21-18.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഡെന്മാര്ക്ക് ഓപ്പണ്‍:സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക്
By
October 19, 2017 10:18 am