കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ ധാരണയായി. പരമാവധി വയല്‍ ഒഴിവാക്കി കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പൊതുമരാമത്ത് മന്ത്രി നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിയതിന് ശേഷമാണ് സ്ഥലത്തെ പരമാവധി വയല്‍ ഒഴിവാക്കിക്കൊണ്ട് നിര്‍മാണം നടത്താമെന്ന് തീരുമാനിച്ചത്.
അതേസമയം, പ്രായോഗികമായ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ചര്‍ച്ച നടന്നത്. കൂടുതല്‍ വയല്‍ നികത്തുന്നില്ല എന്നത് സമരത്തിന്റെ വിജയമാണെന്നും സമരസമിതി അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തിമ തീരുമാനം വരുന്നത് വരെ സമരം തുടരുമെന്നും, വിജ്ഞാപനം ഇറങ്ങട്ടെയെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.