മഹേഷിന്റെ പ്രതികാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന് നിഗം നായകനായെത്തുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്യാം പുഷ്ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തന് ഒരുക്കിയ ചിത്രങ്ങളാണ് മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്സാക്ഷിയും. ഷാജി എന്‍ കരുണിന്റെ ഓള്, അജിത് കുമാറിന്റെ ഈട, ദേവന്റെ പൈങ്കിളി എന്നിവയാണ് ഷെയ്ന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
ഷെയിന്‍ നിഗം ദിലീഷ് പോത്തന്റെ നായകനാകുന്നു
By
October 14, 2017 7:06 am